റവന്യു ജില്ലാതല കലോത്സവം 2018 ന്റെ ഓഫ് സ്റ്റേജ്
മത്സരങ്ങള്‍ 13/11/2018 തീയ്യതി മുതല്‍ 15/11/2018 തീയ്യതി വരെ നടത്തുവാന്‍
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍
പ്രസ്തുത പരിപാടികളുടെ വേദികള്‍ ചുവടെ ചേര്‍ക്കുന്നു.
13/11/2018 (ചൊവ്വ) തൃശ്ശുര്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍.
14/11/2018 (ബുധന്‍) തൃശൂര്‍ മോഡല്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂള്‍
15/11/2018(വ്യാഴം) സേക്രഡ് ഹേര്‍ട്ട്.സി.ജി.എച്ച്.എസ്.എസ്. തൃശൂര്‍
രജിസ്ട്രേഷന്‍
13/11/2018 തീയ്യതി രാവിലെ 8.30 മുതല്‍ തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ്
ഹയര്‍സെക്കന്ററി സ്കൂളില്‍ ആരംഭിക്കുന്നതാണ്.എല്ലാ സബ് ജില്ലാ
കണ്‍വീനര്‍മാരും നിര്‍ബന്ധമായും രജിസ്ടേഷനില്‍ പങ്കെടുക്കേണ്ടതാണ്.മേല്‍
വിവരം ബന്ധപ്പെട്ട സ്കൂള്‍ അധികൃതര്‍ക്ക് അറിയിക്കുവാന്‍ സബ് ജില്ലാ
കണ്‍വീനര്‍മാരെ ചുമതലപ്പെടുത്തേണ്ടതാണ്.
മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണസൗകര്യം ഉണ്ടായിരിക്കുന്നതല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ