2017 സെപ്റ്റംബർ 26, ചൊവ്വാഴ്ച

ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവര്‍ത്തിപരിചയ-സാമൂഹ്യശാസ്ത്ര-ഐറ്റി മേള-2017

പൊതു നിര്‍ദ്ദേശങ്ങള്‍

  • ശാസ്ത്രസാമൂഹ്യശാസ്ത്രഗണിതഐ.ടിപ്രവൃത്തിപരിചയ മേളകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 5   വൈകിട്ട് മൂന്ന് മണി വരെ.
  • http://schoolsasthrolsavam.in/  എന്ന സൈറ്റില്‍ സ്‌കൂള്‍ കോഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.  ഐഡിയും പാസ്വേഡും സ്‌കൂള്‍ കോഡ് തന്നെയായിരിക്കും. ലോഗിന്‍ ചെയ്ത ശേഷം പാസ്‌വേഡ് മാറ്റേണ്ടതാണ്. സ്‌കൂള്‍ സംബന്ധമായ വിവരങ്ങള്‍ നല്‍കിയ ശേഷം മത്സര ഇനങ്ങളും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും നല്‍കുക.
  • ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികളുടെ എന്‍ട്രി നടത്തുമ്പോള്‍ അഡ്മിഷന്‍ നമ്പര്‍ ടൈപ്പുചെയ്യുന്നതിന് മുമ്പ് H എന്ന് ടൈപ്പ് ചെയ്യുക (ഉദാ: H223)
  • VHSE വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ നമ്പര്‍ ടൈപ്പുചെയ്യുന്നതിന് മുമ്പ് V എന്ന് ടൈപ്പ് ചെയ്യുക (ഉദാ: V456)
  • ഹൈസ്കൂള്‍, യു.പി., എല്‍.പി വിദ്യാര്‍ത്ഥികളുടെ എന്‍ട്രി നടത്തുമ്പോള്‍ അഡ്മിഷന്‍ നമ്പര്‍ മാത്രം നല്‍കി വിശദാംശങ്ങള്‍ നല്‍കുക.
  • സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളെ മാത്രമേ ശാസ്ത്രമേളയില്‍ പങ്കെടുപ്പിക്കുകയുള്ളു.
  • ശാസ്ത്രമേളയുടെ മാനുവല്‍ മുകളില്‍ കൊടുത്തിട്ടുണ്ട്. മാനുവലിലെ 26 മുതല്‍ 32 വരെയുള്ള പേജുകളില്‍ ശാസ്ത്രമേളയിലെ മത്സരയിനങ്ങളുടെ വിശദാംശങ്ങള്‍ ലഭിക്കും. മാനുവലിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഇനങ്ങളെ മേളയില്‍ വിധി നിര്‍ണ്ണയത്തിന്ഉള്‍പ്പെടുത്തുന്നതല്ല.
  • മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്കൂള്‍ യൂണിഫോ സ്കൂളിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഐഡി കാര്‍ഡോ എംബ്ലങ്ങളോ മറ്റ് ഏതെങ്കിലും വസ്തുക്കളോ ഉപയോഗിക്കാന്‍ പാടുള്ളതല്ല. പക്ഷേ തീര്‍ച്ചയായും കുട്ടികള്‍ ഐഡി കാര്‍ഡ് കയ്യില്‍ സൂക്ഷിക്കേണ്ടതാണ്. അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം ഐഡികാര്‍ഡ് കാണിക്കേണ്ടതാണ്.
  • ഐഡികാര്‍ഡിന്‍റെ മാതൃക താഴെക്കൊടുക്കുന്നു

  • ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ ഇനങ്ങള്‍ക്ക് പ്രധാനഅദ്ധ്യാപകന്റെ സാക്ഷ്യപത്രം ആവശ്യമില്ല. എന്നാല്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത ഇനങ്ങളായ സി.വി.രാമന്‍ ഉപന്യാസ രചന,എല്‍.പി.വിഭാഗം ക്വിസ്സ് മത്സരം എന്നിവയ്ക്ക് കുട്ടിയെ തിരിച്ചറിയാനുള്ള പ്രധാനഅദ്ധ്യാപകന്റെ സാക്ഷ്യപത്രം നിര്‍ബന്ധമായും കൊണ്ട് വരണം.
  • ഒരു മേളയിലും പങ്കെടുക്കുന്ന കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ മത്സരിക്കാന്‍ പാടില്ല
  • ഒരു കുട്ടിക്ക് മേളയിലെ ഒരു ഇനത്തില്‍ മാത്രമേ പങ്കെടുക്കാനാകു.


ഓണ്‍ലൈന്‍ എന്‍ട്രിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍...


  • ഓണ്‍ലൈന്‍ എന്‍ട്രിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന ദിവസത്തിനുമുമ്പേ തന്നെ അറിയിക്കുക. 
  • കോണ്ടാക്ട് ചെയ്യേണ്ട ഫോണ്‍ നമ്പര്‍
    എം.വി. പ്രതീഷ് 9447225966 (ഐ.റ്റി.കണ്‍വീനര്‍)

  • ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചുകഴിഞ്ഞാല്‍ ഒരു കാരണവശാലും പുതിയ എന്‍ട്രി നടത്താന്‍ സാധ്യമല്ല.
  • ഓണ്‍ലൈന്‍ രജിസ്‌ട്രേന്‍ ചെയ്യുമ്പോള്‍ CONFIRM ക്ലിക്ക് ചെയ്താല്‍ പിന്നീട് ആ മേളയിലെ വിവരങ്ങള്‍ EDIT ചെയ്യാനാകില്ല. അതുകൊണ്ട് തന്നെ CONFIRM ചെയ്യാതിരിക്കുന്നതാണ് നല്ലത്. അതാത് സമയത്ത് SAVE മാത്രം ചെയ്തു പോകുക.


ശാസ്ത്ര നാടകം


  • ശാസ്ത്രനാടകത്തിന്റെ വിശദാംശങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്താല്‍ ആ പേജിലേക്ക് പോകുവാന്‍ കഴിയും 
  • മത്സരങ്ങള്‍ കൃത്യസമയത്ത് തന്നെ നടക്കുന്നതാണ്. വൈകിയെത്തുന്നവരെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതല്ല.
  • ........................ ന് രാവിലെ 9 മണിക്ക് GHSS, മച്ചാട് വച്ചാണ് ശാസ്ത്ര നാടക മത്സരം


സി.വി.രാമന്‍ ഉപന്യാസ രചന

  • ഉപന്യാസ രചനമത്സരം നടത്തുന്ന വിഷയങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ ക്ലിക്ക്ചെയ്താല്‍ വിഷയങ്ങള്‍ ഏതെന്ന് അറിയാം. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമുള്ള സി.വി.രാമന്‍ ഉപന്യാസ രചനാ മത്സരത്തിന് ഓണ്‍ലൈന്‍ എന്‍ട്രി സാധ്യമല്ല. മത്സരദിവസം.............. പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രവുമായി ഉച്ചയ്ക്ക് ............ മണിക്ക് എത്തി രജിസ്‌ട്രേഷന്‍ നടത്തുക.


ക്വിസ്  എല്‍.പി. വിഭാഗം


എല്‍.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ്സ് മത്സരത്തിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്ല. പങ്കെടുക്കുന്നവര്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവുമായി മത്സരദിവസം ............. രാവിലെ രാവിലെ 9 മണിക്ക് GHSS, മച്ചാട് സ്കൂളിലെത്തി രജിസ്‌ട്രേഷന്‍ നടത്തുക.


ക്വിസ്  മത്സരം 

പങ്കെടുക്കേണ്ടവര്‍..................... ന് GHSS, മച്ചാട്  ഹയര്‍സെക്കന്‍ററി സ്കൂളിലെത്തുക.
LP - .........
UP-.........
HS-........
HSS/VHSS-.......

ടാലന്‍റ് സെര്‍ച്ച് എക്സാമിനേഷന്‍

ഹൈസ്കൂള്‍ വിഭാഗത്തിനായുള്ള ടാലന്‍റ് സെര്‍ച്ച് എക്സാം -------- ഉച്ചക്ക് 2pm ന് -------- സ്കൂളില്‍ വച്ച് നടക്കും.


സയന്‍സ് എക്സിബിഷന്‍

  • പ്രദര്‍ശന വസ്തുക്കളുടെ പരമാവധി വലിപ്പം 122X122X100cm ആണ്. ഇതില്‍ക്കൂടുതല്‍വലിപ്പമുള്ള പ്രദര്‍ശന വസ്തുക്കളെ ഒരു കാരണവശാലും വിധി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തുന്നതല്ല.
  • സ്‌കൂളിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു തരത്തിലുമുള്ള രേഖപ്പെടുത്തലുകളും പ്രദര്‍ശന വസ്തുക്കളില്‍ അനുവദിക്കുന്നതല്ല
  • ഉപയോഗിക്കാന്‍ കഴിയുന്ന ചാര്‍ട്ടുകളുടെ പരമാവധി എണ്ണം 5
  • സയന്‍സ് എക്സിബിഷന്‍ ............. ന് GHSS, മച്ചാട് സ്കൂളില്‍ വച്ച്



മാഗസിന്‍

  • കയ്യെഴുത്ത് പ്രതികള്‍ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളു.
  • A4 ഷീറ്റിന്റെ ഒരു വശം മാത്രമേ എഴുതുക
  • പുറംചട്ടയുള്‍പ്പെടെ പരമാവധി 50 പേജുകള്‍ മാത്രം.
  • സ്‌കൂളിനെ/സബ് ജില്ലയെ/റവന്യൂ ജില്ലയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു തരത്തിലുമുള്ള രേഖപ്പെടുത്തലുകളും അനുവദിക്കുന്നതല്ല.

മാഗസിന്റെ ഒരു കോപ്പി ........... രാവിലെ 10 മണിക്ക് GHSS, മച്ചാട് ലെ  ശാസ്ത്രമേള ഓഫീസില്‍ എത്തിക്കുക.




അപ്പീല്‍ ഫോം


  • അപ്പീല്‍ ഫോം ശാസ്ത്രമേള മാനുവലില്‍ ലഭ്യമാണ്. ശാസ്ത്രമേളയുടെ ഓഫീസില്‍ അപ്പീല്‍ ഫോം ലഭ്യമല്ല.  അപ്പീല്‍ കൊടുക്കാനാഗ്രഹിക്കുന്നവര്‍ മാനുവലില്‍ നിന്നും പ്രിന്റ് എടുക്കേണ്ടതാണ്. 
  • മത്സരഫലങ്ങള്‍ വന്ന് ഒരു മണിക്കൂറിനകം അപ്പീലുണ്ടെങ്കില്‍ നല്‍കണം
  • അപ്പീല്‍ ഫോമിന്‍റെ മാതൃക താഴെക്കൊടുക്കുന്നു



ഓര്‍ക്കേണ്ട തീയതികള്‍


  • ............ വൈകിട്ട് 3 മണി- ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്നു.
  • ............. സി.വി.രാമന്‍ ഉപന്യാസ രചന(ഹൈസ്‌കൂള്‍ വിഭാഗം), 
  • സ്കൂള്‍ രജിസ്ട്രേഷനും പാര്‍ട്ടിസിപ്പന്‍റ് കാര്‍ഡ് വാങ്ങുന്നതും ---------------
  • ............ Quiz (LP, UP, HS & HSS) GHSS, മച്ചാട് വച്ച്
  • ടാലന്റ് സെര്‍ച്ച് എക്‌സാം(ഹൈസ്‌കൂള്‍ വിഭാഗം) ----------------
  • ........... രാവിലെ 10 ന് GHSS, മച്ചാട് ല്‍ നിന്ന് സയന്‍സ് ഡ്രാമയുടെ ചെസ്റ്റ് നമ്പറും മത്സരക്രമവും വാങ്ങുക
  • മാഗസിനിന്റെ ഒരു കോപ്പി .......... ന് GHSS, മച്ചാട് ലെ ശാസ്ത്രമേള ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
  • ................... സയന്‍സ് ഡ്രാമ
  • ............... സയന്‍സ് എക്‌സിബിഷന്‍ - GHSS, മച്ചാട്
നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടവ താഴെക്കൊടുക്കുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്



എ.ഇ.ഒ
പി.വി. സിദ്ധിക്ക്  -9995870811

അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി - ശശി പ്രകാശ് (9846744912)


കണ്‍വീനര്‍മാര്‍
ഐ.റ്റി. മേള- എം.വി. പ്രതീഷ് (9447225966 )
ഗണിതശാസ്ത്രമേള - ജോബി (9495222529)
ശാസ്ത്രമേള - സജിത (9446383630)
സാമൂഹ്യശാസ്ത്രമേള - സജയന്‍ (9946394353)
പ്രവര്‍ത്തിപരിചയമേള - സുന്ദരന്‍ (9447814356)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ